KOYILANDY DIARY.COM

The Perfect News Portal

ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്; രാജേഷ് കീഴരിയൂർ

കൊയിലാണ്ടി: ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. കീഴരിയൂർ സെൻ്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് മെമ്പർമാരായ ഇ.എം. മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, സീനിയർ കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി. സുലോചന ടീച്ചർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.കെ. ഗോവിന്ദൻ, ശശി കല്ലട, കെ.പി സ്വപ്നകുമാർ, പി.എം അശോകൻ, ദീപക് കൈപ്പാട്ട്, ടി.എം. പ്രജേഷ് മനു, സ്വപ്ന നന്ദകുമാർ പി.എം അബ്ദുറഹിമാൻ, എൻ.എം പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. 
Share news