കേരളത്തെ പഠിക്കാൻ മേഘാലയ സംഘം മൂടാടിയിൽ

കൊയിലാണ്ടി: കേരളത്തെ പഠിക്കാൻ മേഘാലയ സംഘം മൂടാടിയിൽ. കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് സ്കൂൾ, അംഗനവാടി, കൃഷിഭവൻ, വെറ്റിനറി ഹോസ്പിറ്റൽ എന്നീ ഘടക സ്ഥാപനങ്ങൾ സംഘം സന്ദർശിക്കും. ഇവിടങ്ങളിലെ മാനേജ്മെൻ്റ് കമ്മിറ്റികളുമായുള്ള സംവാദവും സംഘത്തിൻ്റെ ലക്ഷ്യമാണ്. പഞ്ചായത്തീരാജ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയമായ ഇടപെടലുകൾ എത്രത്തോളം സഹായകമാവുന്നു എന്നതും കുടുംബശ്രീ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനവും സംഘം പരിശോധിക്കും.

28 ന് നടന്ന സംവാദത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ. മോഹനൻ, ടി.കെ. ഭാസ്കരൻ എം.പി അഖില, വാർഡുമെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ്പുത്തലത്ത്, ലത കെ.പി എന്നിവർ നേതൃത്വം നൽകി. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് സംസാരിച്ചു.
