KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ മാസത്തിന്റെ തുടക്കത്തിലും താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളിലായിരുന്നു ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു നിയന്ത്രണം.

Advertisements
Share news