KOYILANDY DIARY.COM

The Perfect News Portal

മഴയിൽ ഊരുകൾ ഒറ്റപ്പെടാൻ സാധ്യത; ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ പട്ടിക വിഭാഗ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴയിൽ മലയോര മേഖലകളിലെ പല ഉന്നതികളും നഗറുകളും ഊരുകളും ഒറ്റപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിൽ ഓഫീസർമാരും പ്രമോട്ടർമാരും ഉന്നതികളും ഊരുകളും സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.


 
മഴക്കെടുതികൾ നേരിടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ പട്ടികവർഗ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

Share news