കൊയിലാണ്ടി പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊയിൽക്കാവിനടുത്ത് ഒടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി 9.30 ഓടുകൂടിയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുന്ന നാനോ കാറിനു മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാർ നിർത്തി രണ്ട്പേരും പുറത്തേക്കിറങ്ങുകയായിരുന്നു.

ഉടനെ തന്നെ കാർ അഗ്നിഗോളമായി മാറി. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. മലപ്പുറം സ്വദേശിയായ റെജിൻ്റെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചത് നൂറുൽ ഹമീദും, കൂടെ മറ്റൊരാളും കാറിൽ ഉണ്ടായിരുന്നു.

