ചേമഞ്ചേരി തുവ്വക്കോട് എൽ.പി സ്ക്കൂളിൻ്റെ 140-ാം വാർഷികാഘോഷം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് എൽ.പി സ്ക്കൂളിൻ്റെ 140-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. 2024 ഡിസംബർ ഒന്നു മുതൽ 2025 ജനുവരി 31 വരെയാണ് പരിപാടി ആഘോഷിക്കുന്നത്. ഉദ്ഘാടന സമ്മേളനം, കരകൗശല ശിൽപ്പശാല, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിനോദ – കൗതുക മത്സരങ്ങൾ, തിയേറ്റർ വർക്ക്ഷോപ്പ്, ചിത്രകലാക്യാമ്പ്, നഴ്സറി കലോത്സവം, സാംസ്കാരിക സംഗമം കെട്ടിടോദ്ഘാടനം പൂർവ്വ വിദ്യാത്ഥികളുടെ സർഗരാവ് എന്നിവ നടക്കും. അജയൻ ചെറൂര് ചെയർമാനും പ്രധാനാധ്യാപിക സഹീന കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
