KOYILANDY DIARY.COM

The Perfect News Portal

ഉദ്യമ1.0 വെബ്‌സൈറ്റ്‌ പ്രകാശിപ്പിച്ചു

കൊച്ചി: ഉദ്യമ1.0 വെബ്‌സൈറ്റ്‌ പ്രകാശിപ്പിച്ചു. അന്താരാഷ്‌ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌ സംഘടിപ്പിക്കുന്ന ഇൻഡസ്‌ട്രി അക്കാദമിയ ഗവൺമെന്റ്‌ കോൺക്ലേവ്‌ ‘ഉദ്യമ 1.0’യുടെ വെബ്‌സൈറ്റ്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രകാശിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച്‌ നടക്കുന്ന ആദ്യ കോൺക്ലേവാണ് ഉദ്യമ 1.0. ഡിസംബർ ഏഴുമുതൽ പത്തുവരെ തിരുവനന്തപുരത്താണിത്‌ നടക്കുക. ഡിസംബർ 19നും 20നും കുസാറ്റിൽ നടക്കുന്ന ഉദ്യമ 2.0 കോൺക്ലേവിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ്‌ തിരുവനന്തപുരത്ത്‌ പരിപാടികൾ നടക്കുന്നത്‌.

ഉദ്യമ 1.0യുടെ ഭാഗമായി വിദ്യാർഥികളുടെ നൂതനാശയങ്ങൾ, അവർ വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും രജിസ്ട്രേഷൻ, വ്യവസായികൾ, പൂർവവിദ്യാർഥികൾ എന്നിവരുടെ രജി‌സ്ട്രേഷൻ, ഗ്രാമീണ സാങ്കേതികവിദ്യകളുടെ രജിസ്ട്രേഷൻ എന്നിവ വെബ്‌സൈറ്റ് വഴി ഏകോപിപ്പിക്കും. തൃശൂർ എഞ്ചിനിയറിങ് കോളേജ്‌ അധ്യാപകരായ ഡോ. അജയ്‌ ജയിംസ്‌, പ്രൊഫ. സോണി പി പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ പി മനു കൃഷ്‌ണൻ, ജോസഫ്‌ പോളി, പ്രണവ്‌ കെ പ്രദീപ്‌, ഹൃദ്യ ശിവരാജൻ, മറിയ ട്രീസ ഫ്രാൻസിസ്‌, ആർ ആകാശ്‌ കുമാർ, ബാദുഷ പരീത്‌ എന്നിവരാണ്‌ ഉദ്യമ 1.0 വെബ്‌സൈറ്റ്‌ വികസിപ്പിച്ചത്‌.

ഡിസംബർ ഏഴിന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളിൽ ഉദ്യമ 1.0 ഉദ്‌ഘാടനം നടക്കും. എട്ടുമുതൽ പത്തുവരെ മാസ്‌കറ്റ്‌ ഹോട്ടലിൽ പ്രധാന പരിപാടികളും നടക്കും. വിദ്യാർത്ഥികളുടെ നൂനത ഗവേഷണ ഉൽപ്പന്നങ്ങളുടെ പ്രദർശനമേള തൈക്കാട്‌ പൊലീസ്‌ മൈതാനത്തും നടക്കും. ദേശീയ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ വിവിധ വിദ്യാഭ്യാസ സാങ്കേതിക വിചക്ഷണർ അണിനിരക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ
https://udyamdtekerala.in/ രജിസ്റ്റർ ചെയ്യാം.

Advertisements

 

Share news