CPI(M) കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു

കൊയിലാണ്ടി: ദേശീയപാത വികസനം അപാകതകൾ പരിഹരിച്ച് വേഗത്തിൽ പൂർത്തീകരക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു. ലോക്കൽ സെക്രട്ടറിയായി എം. ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. അണേല കുറുവങ്ങാട് സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം വി സുന്ദരൻ മാസ്റ്റർ പതാക ഉയർത്തി.
.

.
ജില്ലാ കമ്മറ്റി അംഗം പി വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ. ഷിജു, അഡ്വ. കെ. സത്യൻ, അഡ്വ. എൽ ജി ലിജീഷ്, കെ. ടി സിജേഷ്, ആർ കെ അനിൽ കുമാർ, എം ബാലകൃഷണൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളായി ദീപ ടീച്ചർ, എം.എം വിജയ, സിറാജ് എന്നിവരെ തെരഞ്ഞെടുത്തു.
