വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് ജില്ലാതല മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം

കൊയിലാണ്ടി: ജില്ലാതല മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിന് ലഭിച്ചു. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസി. സിറ്റി പോലീസ് കമ്മീഷണർ എ. ഉമേഷിൽ നിന്ന് സ്കൂൾ സീഡ് ലീഡർ ജസ മറിയം ടി.പി, അസി. ലീഡർ അഭിനവ് ഡി.എസ്. എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
