KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കാനിരുന്ന തൊഴില്‍മേള മാറ്റിവെച്ചു

കൊയിലാണ്ടി: ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍മേള മാറ്റിവെച്ചതായി നഗരസഭ അറിയിച്ചു. നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് തൊഴില്‍മേള മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട്  അറിയിക്കും.
Share news