KOYILANDY DIARY.COM

The Perfect News Portal

എഫ് എൻ ടി ഒ നേതാവ് കെ വി ഗംഗാധരൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി : എഫ് എൻ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ച് റിട്ട. ജീവനക്കാരനുമായിരുന്ന കെ വി ഗംഗധരൻ നായരുടെ നിര്യാണത്തിൽ എഫ് എൻ ടി ഒ, സി ജി പി ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സി കെ ജി സെന്ററിൽ ചേർന്ന അനുസ്മരണ യോഗം എഫ് എൻ ടി ഒ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും ഐ എൻ ടി യു സി ദേശീയ നേതാവുമായ എം കെ ബീരാൻ ഉത്ഘാടനം ചെയ്തു. സി ജി പി ഒ ജില്ലാ സെക്രട്ടറി ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
.
.

സി ജി പി ഒ  ജില്ലാ ജനറൽ സെക്രട്ടറിയും എഫ് എൻ ടി ഒ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം നാരായണൻ, മുൻ കെ പി സി സി നിർവാഹക സമിതി അംഗം വി ടി സുരേന്ദ്രൻ, കെ കുഞ്ഞികൃഷ്ണൻ (ബാലുശ്ശേരി) എം പി ശശിധരൻ (വടകര), എൻ എ കുമാരൻ (കൂരാച്ചുണ്ട്), എൻ വി ഗോപാലൻ (കൊയിലാണ്ടി) എന്നിവർ സംസാരിച്ചു.

Share news