മാവേലി സ്റ്റോർ മാറ്റാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ടൗണിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മുൻ എം. എൽ. എ. മാരായ പി. വിശ്വൻ, ഇ. നാരായണൻ നായർ, സീനിയർ സിറ്റിസൺ പ്രസിഡണ്ട് ഇ. കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ ചെയർമാനായും സാദിഖ് ടിവി, പ്രമോദ് വി. പി. എന്നിവർ കൺവീനർമാരായും, പഞ്ചായത്ത മെമ്പർ, സർവ്വകക്ഷി നേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു, തുടർന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.
