KOYILANDY DIARY.COM

The Perfect News Portal

ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്: പന്നിയങ്കര ഓവർ ബ്രിഡ്ജിന് സമീപത്തുള്ള തൌവൂക്ക് ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് വെള്ളയിൽ സുബൈദ മൻസിൽ അബ്ദുള്ളയുടെ മകൻ തംജിദ് അഹമ്മദ് (32) ആണ് പിടിയിലായത്. കഴിഞ്ഞമാസം 28-ാം തിയ്യതി ക്യാഷ് കൌണ്ടറിൽ സൂക്ഷിച്ചിരുന്ന 66,000 രൂപ മോഷ്ടിച്ച കാര്യത്തിന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. 704/24 U/s. 306 BNS കേസിൽ അന്വേഷണം നടത്തിവരവെയാണ് ഇയാളെ കാസർഗോഡ് വെച്ച് പൊലീസ് പിടികൂടിയത്.
പ്രതി നേരത്തെ കളവ് കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പന്നിയങ്കര എസ്.ഐ. സുഭാഷ് ചന്ദ്രൻ, സി.പി.ഒ.മാരായ ദിലീപ്, വിജേഷ്, റമീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Share news