കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗാന രഞ്ജിനി അരങ്ങേറി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസം ദേവസ്വം വക ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാന രഞ്ജിനി അരങ്ങേറി. സംഗീതാധ്യാപകൻ സി അശ്വനിദേവിൻ്റെ നേതൃത്വത്തിൽ ഷാരോൺ, നിധിന, ഋത്വിക, ധനിധ, ഹരിപ്രിയ, ശ്രീശൻ കാർത്തിക പ്രത്യഷ്, ജ്യോതി രശ്മി, രേഷ്മ, ഗോമേഷ് ഗോപാൽ, ധ്യാൻ എന്നിവർ പങ്കെടുത്തു.
.

.
ഉദയകുമർ, പ്രഭാകരൻ ആറാഞ്ചേരി, രാജൻ വെളളാംതോട്ട് എന്നിവർ പക്കമേളമൊരുക്കി. തുടർന്ന് ക്ഷേത്ര കലാ അക്കാദമിയിലെ ചെണ്ട വിഭാഗം വിദ്യാർത്ഥികളുടെ അരങ്ങേറ്റം കാഞ്ഞിലശ്ശേരി പദ്മനാഭൻ്റെ നേതൃത്വത്തിൽ നടന്നു.
