യുവാവിനെ ട്രെയിനിലെ ജീവനക്കാരൻ തള്ളി താഴെയിട്ട് കൊല്ലപ്പെടുത്തി

കോഴിക്കോട്: മംഗലാപുരം – കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ട്രെയിനിലെ ജീവനക്കാരൻ തള്ളി താഴെയിട്ട് കൊല്ലപ്പെടുത്തി. ട്രെയിനിലെ ബെഡ്ഡുകൾ ഒരുക്കുന്ന കോൺട്രാക്ട് ജീവനക്കാരൻ അനിൽകുമാർ (50) ആണ് യുവാവിനെ തള്ളി താഴെയിട്ടതായി ട്രെയിനിലെ മറ്റ് യാത്രക്കാർ പറഞ്ഞു. ഇയാളെ റെയിൽവെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട സമയം ട്രെയിനിന്റെ എസി കമ്പാർട്ട്മെന്റിന്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മരണപ്പെട്ട യുവാവ്. സുമാർ (35) വയസ്സ് പ്രായം തോന്നിക്കും. പേരും വിലാസവും ലഭിമായിട്ടില്ല. ഒരാൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയത്കണ്ട ആർ പി ഉദ്യോഗസ്ഥർ ആംബുലൻസിൽ പി വിഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തള്ളിയിട്ട അനിൽകുമാറിനെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ ഏടുത്തു ചോദ്യം ചെയ്യുവരുന്നു.

