കൽപ്പറ്റ നാരായണനെയും ഡോ. എം.ആർ. രാഘവ വാര്യരെയും പിഷാരികാവ് ദേവസ്വം ആദരിച്ചു

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാദരം 24 പരിപാടിയിൽ കൽപ്പറ്റ നാരായണനെയും ഡോ. എം.ആർ. രാഘവ വാര്യരെയും പിഷാരികാവ് ദേവസ്വം ആദരിച്ചു. മലബാർ ദേവസ്വം അസ്സിസ്റ്റൻ്റ് കമ്മീഷണൻ പി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

ദേവസ്വം ബോർഡ് ഇൻസ്പെക്ടർ പി. ഷിനോദ് കുമാർ, ട്രസ്റ്റി ബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ. അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, കീഴയിൽ ബാലൻ നായർ, എം. ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, ടി. ശ്രീപുത്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓഫീസർ കെ.കെ. പ്രമോദ് കുമാർ സ്വാഗതവും, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
