KOYILANDY DIARY.COM

The Perfect News Portal

‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’; മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് 4500 കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി. അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോൾ മാറി. അതിഥി തൊഴിലാളികളുടെ മക്കളെ ഉൾപ്പെടെ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. അവർക്ക് കൂടി വിദ്യാഭ്യാസം നേടാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസ നയം മാറി. അതിഥി തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ ഇന്ന് കേരളത്തിൽ കഴിയുന്നുവെന്ന് മുഖ്യമന്ത്രി.

 

 

എട്ടുവർഷം മുമ്പ് കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം നൽകാൻ കഴിയാത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അധ്യാപകരിലും ആവശ്യമായ പരിഷ്കരണങ്ങൾ ഉണ്ടായി. വിദ്യാഭ്യാസ നിലവാരം ഉയർത്തുമ്പോൾ ചില പ്രയാസങ്ങൾ ഉണ്ടാകും. സമൂഹത്തെ ആകെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇതെല്ലാം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

അതേസമയം, നമ്മുടെ കുഞ്ഞുങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കടിമപ്പെടുന്നവർ സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവരായി മാറുന്നു. രക്ഷിതാക്കളും അധ്യാപകരും ഇതിനെ ജാഗ്രതയോടെ കാണണം. ഇപ്പോൾ ചെറുതാണെങ്കിലും പിന്നീടത് വ്യാപിച്ചേക്കാം. ലഹരി ഉപയോഗം തടയാൻ കർശനമായ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisements
Share news