സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ഡിജി കേരള പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി മാറി. 8647 കുടുംബങ്ങളെ സർവ്വെ ചെയ്തതിൽ 3347 പഠിതാക്കളെയാണ് കണ്ടെത്തിയത്. 265 വളണ്ടിയർമാർ ഇതിനായി പ്രവർത്തിച്ചു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് സർവ്വെ – പരിശീലനം എന്നിവ നടത്തിയിട്ടുള്ളത്.

ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനൻ, എം.പി.അഖില, വാർഡ് മെമ്പർ പപ്പൻ മൂടാടി സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, അസിസ്റ്റൻറ് സെക്രട്ടറി ടി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതം പറഞ്ഞു.
