അമൃതാനന്ദമയിയുടെ 71-ാംജന്മദിനം ഇന്ന്; വയനാടിന്റെ അതിജീവനത്തിന് 15 കോടി
കരുനാഗപ്പള്ളി: വയനാടിനായി 15 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ കേരള സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു.

ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ മഠം രൂപീകരിച്ച വിദഗ്‌ധ സംഘം മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുൾപൊട്ടൽ പ്രവചന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.

