ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജോലിചെയ്യുന്നത് ഇന്ത്യൻ യുവതികൾ
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവുമധികം ജോലിചെയ്യുന്നതെന്ന് റിപ്പോർട്ട്. റിപ്പോർട്ടിൽ പ്രായം കുറഞ്ഞ പ്രൊഫഷണല്‍സിനെകൊണ്ട് കമ്പനികള്‍ മണിക്കൂറുകളോളം ജോലി ചെയ്യിപ്പിക്കുന്നതായി പറയുന്നു. ഒരു ദേശിയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്. 2023ല്‍ ഐ.ടി മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ ആഴ്ചയും 56.5 മണിക്കൂര്‍ ജോലി ചെയ്യുന്നത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ 53.2 മണിക്കൂറും സ്ത്രീകള്‍ ജോലി ചെയ്യുകയാണ്.

റിപ്പോർട്ടിൽ സ്ത്രീ ജോലി ചെയ്യുന്ന കണക്കിനെക്കുറിച്ച് പറയുന്നത് ആഴ്ചയിൽ പ്രവര്‍ത്തിദിനങ്ങള്‍ അഞ്ചാണെങ്കില്‍, ഒരു ദിവസം ഒരു സ്ത്രീ ജോലി ചെയ്യുന്നത് 11 മണിക്കൂറും, ആറാണെങ്കില്‍ ഒമ്പത് മണിക്കൂറുമാണ് എന്നാണ്. അതേസമയം 24 മണിക്കൂറില്‍ ഏഴ് മുതല്‍ 10 മണിക്കൂര്‍ മാത്രമേ ജോലിയുള്ള സ്ത്രീകള്‍ക്ക് വിശ്രമസമയം ലഭിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമയപരിധിയില്ലാതെ ജോലി ചെയ്യുന്നവരിൽ ഐ.ടി ഫ്രൊഫഷണലുകളും മാധ്യമ പ്രവര്‍ത്തകരും ഉൾപ്പെടുന്നുണ്ട്. 53.2 എന്ന ഇന്ത്യയിലെ കണക്ക് മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. ജര്‍മനിയില്‍ ഇത് 32 മണിക്കൂറും റഷ്യയില്‍ 40 മണിക്കൂറുമാണ്. ഐ.ടി ജോലികളില്‍ ഇന്ത്യന്‍ തൊഴിലാളികളില്‍ 20 ശതമാനം മാത്രമേ സ്ത്രീകളുള്ളുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനുപുറമെ ശമ്പളമില്ലാതെ ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ശമ്പളത്തോടെയും ശമ്പളമില്ലാതെയും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങളില്‍ വളരെ കൂടുതലാണ്. ഗ്രാമങ്ങളില്‍ ശമ്പളത്തോടെ ജോലി ചെയ്യുന്നത് 22.5 ശതമാനം സ്ത്രീകളും നഗരങ്ങളില്‍ 19.9 ശതമാനവുമാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ശമ്പളമില്ലാതെ നഗരങ്ങളില്‍ ജോലി ചെയ്യുന്നത് 88.8 ശതമാനം സ്ത്രീകളാണ്. അതേസമയം ഗ്രാമങ്ങളില്‍ ഇത് 93.2 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

