KOYILANDY DIARY.COM

The Perfect News Portal

മാധ്യമ വിചാരണക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ള്യൂസിസിയുടെ തുറന്ന കത്ത്; പരാതി സ്വകാര്യ വാർത്താ ചാനലിനെതിരെ

മാധ്യമ വിചാരണക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ള്യൂസിസിയുടെ തുറന്ന കത്ത്. ഹേമകമ്മിറ്റിക്ക് നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും കത്തില്‍. സ്വകാര്യമായ മൊഴികള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത ചാനലിനെതിരെയാണ് പരാതി. സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നും തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു.

 

 

 

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി എന്ന പേരില്‍ ഒരു മലയാളം സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തക്കെതിരെയാണ് മുഖ്യമന്ത്രിക്ക് ഡബ്ള്യൂസിസിയുടെ തുറന്ന കത്ത്. സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണ പരിധിയിലുള്ള രഹസ്യമൊഴികള്‍ കോടതി ഉത്തരവ് പോലും ലംഘിച്ച് ഒരു വാര്‍ത്താ ചാനല്‍ മാധ്യവിചാരണക്ക് വലിച്ചിഴക്കുകയാണെന്നാണ് തറുന്ന കത്തില്‍ പറയുന്നത്.

 

പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികളാണ് ചാനല്‍ പുറത്തുവിടുന്നത്. കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കുന്നതാണ് ചാനലിന്റെ നീക്കം. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്.

Advertisements

 

 

പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്നും ഡബ്ള്യൂസിസിയുടെ തുറന്ന കത്തില്‍ പറയുന്നു.

Share news