ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു
കോഴിക്കോട്: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കോഴിക്കോട് മെട്രോ സ്റ്റോർ ഉടമ സലീമിന്റെ മകൻ റസൽ അബ്ദുള്ള (19) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ കോഴിക്കോട് ബൈപ്പാസ് റോഡിന് സമീപം വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ബി കോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട റസൽ. ഓണാവധിക്ക് വെള്ളിയാഴ്ച നാട്ടിലെത്തിയ റസൽ നാളെ തിരിച്ച് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിറകിലിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവ്: സർവി. സഹോദരി: നൈല. മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിൽ.