കൊയിലാണ്ടി നഗരസഭയിലെ ജൈവ വൈവിധ്യ പാർക്ക് സപ്തംബർ 7ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്ക് സപ്തംബർ 7ന് നാടിന് സമർപ്പിക്കും. 4-ാം വാർഡിൽ കൊന്നേങ്കണ്ടിതാഴെയാണ് പാർക്ക് സജ്ജമായിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 3.30ന് എം.എൽ.എ കാനത്തിൽ ജമീല പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങിൽ അധ്യക്ഷതവഹിക്കും. സംസഥാന ജൈവ വൈവിദ്യ ബോർഡ് അംഗം കെ.വി ഗോവിന്ദൻ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും കൌൺസിലർ വി. രമേശൻ മാസ്റ്ററും പറഞ്ഞു. വിദ്യാർഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും വിവിധ ഇനം വൃക്ഷങ്ങളടങ്ങിയ ആവാസവ്യവസ്ഥ നേരിൽകാണുവാനും പഠിക്കുവാനുമുള്ള സൗകര്യങ്ങൾ സ്നേഹതീരം ജൈവവൈവിധ്യ പാർക്കിൽ ഒരുക്കിയിരിക്കുന്നു.
.
.

.
സംസ്ഥാന ജൈവ വൈവിദ്യ ബോർഡ് സ്കൂളുകൾക്കും നഗരസഭയ്ക്കും അനുവദിച്ചിട്ടുള്ള അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. ജൈവ വൈവിധ്യ ബോർഡ് നിർദ്ദേശിച്ച എൺപതോളം വൃക്ഷത്തൈകൾ ഈ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ സസ്യങ്ങളുടെ പേരും ശാസ്ത്രീയ നാമവും നെയിം ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചെടികളെ പറ്റി കൂടുതൽ അറിവുനേടുന്നതിന് ഓരോ ചെടിയുടെ നെയിം ബോർഡിൽ ക്യുആർ കോഡും പ്രദർശിപ്പിച്ചിരിക്കുയാണ്. ക്യൂആർ കോഡ് സ്കാൻ ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയുവാനും കഴിയും.

.
.
സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള ഇരിപ്പിടങ്ങളും, പുഴയുടെ മനോഹര ദൃശ്യം നേരിൽ കണ്ടനുഭവിക്കുവാൻ മരത്തിനു മുകളിൽ ഏറുമാടവും, കുട്ടികൾക്ക് വിനോദത്തിനായി ഊഞ്ഞാൽ. പഠന ബോധവത്കരണ ക്ലാസുകൾക്കും മറ്റു പരിശീലനപരിപാടികൾക്കും ഒരു ഓപൺ എയർ ഇരിപ്പിട സൗകര്യം പാർക്കിൽ സജ്ജമായിരിക്കുയാണ്.
