ആർ.പി. രവീന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ആർ.പി. രവീന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. പേരാമ്പ്ര വെള്ളിയൂരിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും, കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന ആർ.പി രവീന്ദ്രൻ്റെ നിര്യാണത്തിൽ കേരള സീനിയർ സിറ്റിസണസ് ഫോറം അനുശോചിച്ചു. അദ്ദേഹം സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് കുടിയേറിയ വ്യക്തിത്വമാണ് അദ്ധേഹം എന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ പറഞ്ഞു.

ഇന്നലെ വൈകിട്ട് വെള്ളിയൂരിലെ രയരോത്ത് പൊയിലിലെ വീട്ടുവളപ്പിൽ നടന്ന സംസ്ക്കാര ചടങ്ങിൽ സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ട വൻ ജനാവലിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. രാഷ്ടീയ നേതൃത്വവും, സംഘടനാ നേതൃത്വവും അവമതിപ്പുളവാക്കുന്നവരുടെ കൈകളിലേക്ക് എത്തുന്ന ഇക്കാലത്ത് തികഞ്ഞ ഗാന്ധിയും, എളിമയും തെളിമയുമുള്ള ജീവിതം നയിച്ച ഉയർന്ന ചിന്തയുള്ള ആളുമായിരുന്നു ആർ. പി. രവീന്ദ്രൻ. ആർ. പി. യെ പോലുള്ളവർ തീർച്ചയായും നമുക്ക് മാർഗ്ഗ ദർശിയാണെന്ന് അദ്ധേഹം പറഞ്ഞു.

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടന്ന ഓൺലൈൻ അനുശോചന യോഗത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. കേരള സീനിയർ സിറ്റിസൺസ് ഫോറം നേതാക്കളായ കെ. രാജീവൻ, രാജപ്പൻ എസ് നായർ, കെ.കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, ഇബ്രാഹിം തിക്കോടി, കെ. പി. വിജയ, ഇ. സി. ബാലൻ, വി.പി. രാമകൃഷ്ണൻ, ബാലകൃഷ്ണൻ വേങ്ങേരി, കുഞ്ഞിരാമനുണ്ണി, എന്നിവരും സംസാരിച്ചു. പി. ഹേമപാലൻ നന്ദി പറഞ്ഞു.
