KOYILANDY DIARY.COM

The Perfect News Portal

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു

കൊയിലാണ്ടി ഗവ. ഐടിഐ യിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു. Information and Communication Technology System Maintenance (ICTSM), Multimedia Animation & Special Effects (MASE), Computer Hardware & Network Maintenance (CHNM), Computer Operator and Programme Assistant (COPA) എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു.
.
.
NCVT സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും അവയുടെ പകര്‍പ്പുകളും സഹിതം 02.09.2024 ന് രാവിലെ 11 30 മണിയ്ക്ക് കൊയിലാണ്ടി ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
Share news