KOYILANDY DIARY.COM

The Perfect News Portal

ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം

ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശം നൽകി കേന്ദ്രമന്ത്രി അന്നപൂർണാദേവി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

 

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ നിലവിലെ നിയമം പര്യാപ്തമെന്ന് കേന്ദ്രം മറുപടിയിൽ പറഞ്ഞു. ബംഗാളിൽ കൂടുതൽ പോക്സോ കോടതി സ്ഥാപിച്ചെന്ന മമതയുടെ വാദം തെറ്റാണെന്നും 48,600 പോക്സോ, ബലാത്സംഗ കേസുകൾ കെട്ടിക്കിടക്കുന്നെന്നും കേന്ദ്രം വിമർശിച്ചു.

Share news