കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 6 മണിക്കുശേഷമാണ് നായയുടെ അക്രമം ഉണ്ടായത്. 4 പേർ ചികിത്സ തേടിയതായാണ് അറിയുന്നത്. നിഷാന്ത് (കതിരൂർ), നന്ദഗോപാൽ (പുളിയഞ്ചേരി), കിഷോർ (കുറുവങ്ങാട്), വിദ്യാർത്ഥിയായ ദിയ എന്നിവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സക്കുശേഷം ഇവരെ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തിരിക്കുകയാണ്.

നഗരസഭയുടെ പല ഭാഗങ്ങളിലായി തെരുവുനായ അക്രമം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടൂകാർ ആവശ്യപ്പെടുന്നു.

