KOYILANDY DIARY.COM

The Perfect News Portal

തിരിച്ചെത്തിയ പ്രവാസികളോട് സർക്കാരുകൾ നീതി പാലിക്കണം: പാറക്കൽ അബ്ദുള്ള

കൊയിലാണ്ടി: ആറു പതിറ്റാണ്ടിലധികമായി രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതി പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. പ്രവാസികൾക്ക് മാന്യമായ പെൻഷൻ നൽകാൻ ഇരു സർക്കാരുകളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സൈകതം 2’ എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം.
പ്രവാസി ലീഗ് ജില്ലാ ട്രഷറർ കരാളത്ത് പോക്കർ ഹാജി പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്‌ അഹമ്മദ്‌ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി.
 സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി ‘സൈകതം  2 ‘പദ്ധതി വിശദീകരിച്ചു. നോർക്ക കോഴിക്കോട് റീജിയണൽ മാനേജർ രവീന്ദ്രൻ പ്രവാസികളും ആനുകൂല്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസ്സിന് നേതൃത്വം നൽകി. കല്ലേരി മൂസ ഹാജി, കാട്ടിൽ അഹമ്മദ്‌ ഹാജി, കരീം ഹാജി കട്ടിപ്പാറ, സഫ മുഹമ്മദ്‌ ഹാജി, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വേങ്ങളം, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ മജീദ് ഹാജി വടകര, ഹുസൈൻ കമ്മന, ബി എച്ച് കുഞ്ഞമ്മദ് ഹാജി, പോക്കർ കുട്ടി ബേപ്പൂർ,കൊയപ്പത്തൊടി, മുഹമ്മദ്‌ അലി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, ബഷീർ ബാത്ത എന്നിവർ സംസാരിച്ചു, സയ്യിദ് അൻവർ മുനഫർ, സുഹൈൽ നടേരി, എം കെ മുസ്തഫ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 
Share news