ചേലിയ പാലോട്ട് കണ്ടി ദീപേഷ് (40) നെ കാണ്മാനില്ലെന്ന് പരാതി

കൊയിലാണ്ടി: ചേലിയ പാലോട്ട് കണ്ടി ദീപേഷ് (40) നെ കാണ്മാനില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതിനൽകി. ദീപേഷ് ജോലിചെയ്യുന്ന കല്ലാച്ചിയിലെ ടയർ വർക്സിൽ നിന്ന് ഞായറാഴ്ച രാവിലെ വീട്ടിലേക്കെന്ന് പറഞ്ഞ് പോകുകയും പിന്നീട് വിളിച്ചപ്പോൾ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്ത വരികയായിരുന്നു. പരാതിയുടെ അട്സ്ഥാനത്തിൽ പോലീസ് കോൾ ലൊക്കേഷൻ പരിരോധിച്ചപ്പോൾ വടകര ലോകനാർകാവ് ക്ഷേത്ര പരിസരത്താണെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
