മാസ്റ്റർ ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ മൂന്നാം റാങ്ക് നേടിയ വൈഷ്ണേന്ദുവിനെ അനുമോദിച്ചു

കൊയിലാണ്ടി: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ മൂന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായ വൈഷ്‌ണേന്ദു ഗിരീഷിനെ DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. LG ലിജിഷ് ഉപഹാരം നൽകി അനുമോദിച്ചു.

കൊയിലാണ്ടി പെരുവട്ടൂർ കൊളങ്ങര വളപ്പിൽ ഗിരീശൻ്റെയും സിന്ധുവിൻ്റെയും മകളാണ് വൈഷ്ണേന്ദു ഗിരീഷ്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് അർജുൻ, യീണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

