KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റാർട്ടപ്പിൽ പങ്കാളിയാകാൻ നോബേൽ ജേതാവും

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പിൽ പങ്കാളിയാകാൻ നോബേൽ ജേതാവും. ടെക്‌നോപാർക്ക്‌ കരിയർ മാനേജ്മെന്റ്‌ സ്‌റ്റാർട്ടപ്പായ ലൈഫോളജി ഭാവി പാഠ്യപദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും ചട്ടക്കൂട് തയ്യാറാക്കാൻ നൊബേൽ ജേതാവ് സർ റിച്ചാർഡ് ജെ റോബർട്ട്സും. ആദ്യമായാണ് കേരളത്തിലെ ഒരു സ്‌റ്റാർട്ടപ്പിന്റെ പ്രവർത്തനത്തിൽ നൊബേൽ ജേതാവ് പങ്കാളിയാകുന്നത്.

ശാസ്‌ത്രീയവും സമഗ്രവുമായ തൊഴിൽ മാർഗനിർദേശം നൽകാനുള്ള ലൈഫോളജിയുടെ ദൗത്യം ശക്തിപ്പെടുത്തുന്നതാകും സഹകരണം. ഇതുസംബന്ധിച്ച് ലൈഫോളജി ചീഫ് ഇന്നോവേഷൻ ഓഫീസർ രാഹുൽ ഈശ്വറും റിച്ചാർഡ് റോബർട്ട്സും ധാരണപത്രം കൈമാറി.

 

 

ഫിസിയോളജി/മെഡിസിൻ വിഭാഗത്തിൽ 1993ൽ ഫിലിപ്പ് അലൻ ഷാർപ്പിനൊപ്പമാണ്‌ റിച്ചാർഡ് റോബർട്ട്സ് നോബേൽ ജേതാവായത്‌. യൂക്കറിയോട്ടിക് ഡിഎൻഎയിലെ ഇൻട്രോണുകളുടെ കണ്ടെത്തലും ജീൻ വിഭജനത്തിന്റെ സംവിധാനവും എന്ന പഠനത്തിനായിരുന്നു പുരസ്‌കാരം. നിലവിൽ ന്യൂ ഇംഗ്ലണ്ട് ബയോലാബ്സിൽ ചീഫ് സയന്റിഫിക് ഓഫീസറാണ് റിച്ചാർഡ് റോബർട്ട്സ്.

Advertisements

 

മനുഷ്യജീനുകളെയും മനുഷ്യസ്വഭാവത്തിൽ അവയുടെ സ്വാധീനത്തെയുംകുറിച്ചുള്ള റിച്ചാർഡ് റോബർട്ട്സിന്റെ അറിവിനെ പ്രയോജനപ്പെടുത്തി സമഗ്രവും നവീനവുമായ പാഠ്യപദ്ധതി രൂപപ്പെടുത്താനാണ് ലൈഫോളജി ലക്ഷ്യമിടുന്നത്. ജനിതക മേഖലയിലും ആരോഗ്യരംഗത്തും റിച്ചാർഡ്സിന്റെ അറിവും കണ്ടെത്തലുകളും ഇന്നു കാണുന്ന പല പഠനങ്ങൾക്കും അടിത്തറയാണ്. ലൈഫോളജി പ്ലാറ്റ്ഫോമിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും റിച്ചാർഡ്സുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ടാകും.

 

 

Share news