അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ പ്രതി പിടിയിൽ

മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരി കോടതി പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീർ ആണെന്നാണ് എൻ ഐ എ പറയുന്നത്.
.


.

കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതി സഫീറിനെ റിമാൻഡ് ചെയ്തു. അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷ എൻ ഐ എ, കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഈ മാസം 29ന് കോടതി പരിഗണിക്കും.

.

.
2010 ജൂലൈ നാലിനായിരുന്നു സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയിരുന്നു .
