ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം 2024 – 25 പദ്ധതി പ്രകാരം നടപ്പിലാക്കിയ പുഷ്പ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകൾക്ക് അനുവദിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കല്ലട ഗ്രൂപ്പിന്റെ തോട്ടത്തിലെ ചെണ്ടുമല്ലി വിളവെടുപ്പും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു.
.

.
വാർഡ് മെമ്പർ സുധയുടെ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ ഷിബു, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്ദുൽ ഹാരിസ്, വാർഡ് മെമ്പർമാരായ ശിവദാസൻ, രാജേഷ് എന്നിവരും, കൃഷി ഓഫീസർ വിദ്യ ബാബു, വാർഡ് വികസന സമിതി കൺവീനർ കേളോത്ത് ശശിമാസ്റ്റർ, അസി.കൃഷി ഓഫീസർ മധുസൂദനൻ, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ഗ്രൂപ്പ് കൺവീനർ ശാന്ത സ്വാഗതവും സജിനി നന്ദിയും പറഞ്ഞു.
