KOYILANDY DIARY.COM

The Perfect News Portal

പഞ്ചസാര ഉപയോഗം കുറയ്‌ക്കാൻ ‘ഷുഗർ ബോർഡ്‌’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

കോഴിക്കോട്‌: കുട്ടികളിലെ പഞ്ചസാര ഉപയോഗം കുറയ്‌ക്കാൻ ‘ഷുഗർ ബോർഡ്‌’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌. ലഘുപാനീയങ്ങളിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (ഷുഗർ ബോർഡ്‌) സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 
ജില്ലാതല ഭക്ഷ്യസുരക്ഷ അഡ്വൈസറി കമ്മിറ്റിയിൽ  കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങാണ്‌ നിർദേശം മുന്നോട്ട് വച്ചത്.  ഭക്ഷ്യസുരക്ഷാ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ്‌ ഇത്‌ നടപ്പാക്കുന്നത്‌.  ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും ഇത്തരം ബോർഡ്‌  സ്ഥാപിക്കും. പദ്ധതി നടക്കാവ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കലക്ടർ സ്നേഹിൽ കുമാർ സിങ്‌ ഉദ്ഘാടനം ചെയ്‌തു. ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ സക്കീർ ഹുസൈൻ സംസാരിച്ചു. പ്രിൻസിപ്പൽ ഗിരീഷ് കുമാർ സ്വാഗതവും ജി എസ്‌ അർജുൻ നന്ദിയും പറഞ്ഞു.

 

 

Share news