KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷരെ ആദരിച്ചു

മൂടാടി: കർഷകദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മികച്ച കർഷരെ ആദരിച്ചു. എം.എൽ.എ കാനത്തിൽ ജമീല പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മികച്ച കാർഷിക പ്രവർത്തനം നടത്തിയ സ്കൂൾ കുട്ടി കർഷകർ, നാളികേരം – നെല്ല് – ക്ഷീരം – മസ്യം – പട്ടികജാതി- കർഷക തൊഴിലാളി – കർഷക ഗ്രൂപ്പുകൾ എന്നിമേഖലകളിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി ശിവാനന്ദൻ, ദുൽഖിഫിൽ, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ബ്ലോക്ക് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ. മോഹനൻ, എം.പി. അഖില,ടി.കെ.ഭാസ്കരൻ, മെമ്പർമാരായ, പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, പാർട്ടി പ്രതിനിധികളായ കെ. സത്യൻ, രാമകൃഷണൻ കിഴക്കയിൽ, സന്തോഷ് കുന്നുമ്മൽ, വിനോദ് വി.എം, പി.എം-ബി നടേരി, വി.വി. ബാലൻ, കെ.കെ. റിയാസ്, എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഫൗസിയ സ്വാഗതം പറഞ്ഞു
Share news