ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് പതാക ഉയർത്തി. ജില്ല ട്രഷറർ വി കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറി അഡ്വ. എ.വി നിധിൻ, OBC മോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി പ്രീജിത്ത്, പി.പി. സുധീർ എന്നിവർ നേതൃത്വം നൽകി.
