തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) ന്റെ റിലേ സത്യാഗ്രഹം ആരംഭിക്കും

തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) ന്റെ റിലേ സത്യാഗ്രഹം ആരംഭിക്കും. ആഗസ്‌ത് 14ന് രാവിലെ കീഴരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും സംഘടിപ്പിക്കും. തുടർന്നു ക്വാറിയുടെ മുന്നിൽ സി.പി.ഐ (എം) പ്രവർത്തകർ റിലേ സത്യാഗ്രഹം നടത്തും. മാനദണ്ഡങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നത് വരെ സമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

സമിപവാസികൾ ഗുരുതരമായ പ്രശ്നമാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിക്കാൻ വേണ്ടിയാണ് സമരം. കഴിഞ്ഞ ദിവസം സ്ഥലം എം.എൽ എ ക്വാറി സന്ദർശിച്ചു മാനേജ്മെന്റിനോട് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
