കടലില്‍ അവശനിലയില്‍ കാട്ടുപന്നി; കോസ്റ്റല്‍ പൊലീസ് എത്തി രക്ഷിച്ചെങ്കിലും പിന്നീട് ചത്തു

തലശ്ശേരിയില്‍ കടലില്‍ അവശനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. തുടര്‍ന്ന് പന്നിയെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. കാട്ടുപന്നി മലവെള്ളപ്പാച്ചിലില്‍ ഒഴുകി എത്തിയതെന്നാണ് സംശയം. തീരത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടലില്‍ കാട്ടുപന്നിയെ കണ്ടത്.

മത്സ്യതൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബോട്ടിലെത്തി കാട്ടുപന്നിയെ കരയ്ക്ക് കയറ്റി. തുടര്‍ന്ന് തലായ് ഹാര്‍ബറില്‍ എത്തിച്ചെങ്കിലും പന്നി പിന്നീട് ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കൊണ്ടുപോയി.

