KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി My G ഷോറൂമിൽ കയറിയ കള്ളനെ പോലീസ് പിടികൂടി

കൊയിലാണ്ടി My G ഷോറൂമിൽ കയറിയ കള്ളനെ പോലീസ് പിടികൂടി. കാട്ടിൽ പീടിക സ്വദേശിയായ മനാസ് (28) എന്നയാളെയാണ് പോലീസ് അതി സമർത്ഥമായി പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് സംഭവം നടന്നത്.  My G ഷോറൂമിലെ ഗ്ലാസ് തകർത്ത് അകത്ത് കയറിയ കള്ളൻ 8 ഓളം ലാപ്പ് ടോപ്പ് കളവുചെയ്തിരുന്നു. ഷോറൂമിൻ്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടന്നത്.
കൊയിലാണ്ടി എസ് എച്ച് ഒ ജിതേഷ് കെ എസിൻറെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷൻ ടീം നിരവധി CCTV യുടെയും, സ്ഥാപനങ്ങളെയും ബാഗ്ലൂർ, ഏറണാകുളം, കോഴിക്കോട് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിൻ്റെ വലയിലാവ.ത്. ASI  ദിലീപ്, സുരേഷ്, S CPO മാരായ വിജു വാണിയംകുളം, പ്രവീൺ, ബിനോയ് രവി, എന്നിവർ ചേർന്ന ടീമാണ് പ്രതിയെ അറസ്റ് ചെയ്തത്.
Share news