KOYILANDY DIARY.COM

The Perfect News Portal

വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും; ക്യാമ്പുകളുള്ള സ്‌കൂളുകൾക്ക് അവധി തുടരും

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 385 ആയി. 172 പേരെഇതുവരെ തിരിച്ചറിഞ്ഞു. ഇവരിൽ 8 പേരുടെ സംസ്ക്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. സന്നദ്ധപ്രവർത്തകരുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയതിനെ തുടർന്ന് ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Share news