ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24-ാം ചരമവാർഷികം വിവിധ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടന്നു. പുഷ്പാർച്ചനയിൽ കോഴിക്കോട് ആർ.പി.എഫ് വിഭാഗത്തിലെ ഇൻസ്പക്റ്റർ ഉപേന്ദ്ര കുമാർ, എസ്. ഐ. ഷിനോജ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, കോൺസ്റ്റബിൾമാരായ സിറാജ്, സജീവൻ, ദേവദാസൻ, സജിത്, സുരേഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൺ ഗീത കാരോൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. രമേശൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമുള്ളി കരുണാകരൻ എന്നിവവരും

വിമുക്ത ഭടന്മാരായ രാജൻ മാക്കണ്ടാരി, പി.കെ. ശങ്കരൻ, മധു നീലാംബരി, പ്രതീഷ്, അനൂപ് ഇളവന, രാജേഷ് സാരംഗി, മേലൂർ സ്കൂളിലെ അധ്യാപകരായ അരുൺ, സൗമ്യ, രമ്യ, പി.ടി.എ പ്രസിഡന്റ് ദിൽന ദാസ്, മേലൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് ശ്രീസുദൻ, ജെ.സി.ഐ പ്രസിഡൻ്റ് അശ്വിൻ, ഓഫീസർമാരായ ഡോ. അഭിലാഷ്, അർജുൻ, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഉണ്ണികൃഷ്ണൻ വള്ളിക്കാട്ടിൽ, പി. പ്രമോദ്, ഗോപി ചെറുവാട്ട്, എ.എം. ബാബു, അനൂപ്, ചാലഞ്ചേർസ് കച്ചേരിപാറയുടെ പ്രവത്തകർ, നേതാജി യൂത്ത് സെൻ്റർ മേലൂർ പ്രവർത്തകരും നിരവധി നാട്ടുകാരും പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.
