വയനാടിനായി സഹായ ഹസ്തം നീട്ടി പുതുശേരി പഞ്ചായത്ത്; ഒരു കോടി രൂപ മന്ത്രി എം ബി രാജേഷിന് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. വെള്ളിയാഴ്ച മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് മന്ത്രി എംബി രാജേഷിന് ഗ്രാമപഞ്ചായത്ത് അധികൃതർ ചെക്ക് കൈമാറിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീദ, വൈസ് പ്രസിഡണ്ട് കെ. അജീഷ്, സ്ഥിരംസമിതി അംഗങ്ങളായ എ. ശാരദ, പി. സുജിത്ത്, അംഗങ്ങളായ പാലാഴി ഉദയകുമാർ, സി. ജയകുമാർ, സെക്രട്ടറി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നാണ് തുക കണ്ടെത്തിയിട്ടുള്ളത്.

