KOYILANDY DIARY.COM

The Perfect News Portal

വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍

വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മൂന്ന് കോടിയുടെ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. 2018 പ്രളയകാലത്തും അദ്ദേഹം ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ‘വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തികള്‍ക്കും എന്റെ സല്യൂട്ട്.

 

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരന്ത മുഖത്ത് മുന്‍നിരയിലുള്ള എന്റെ 122 ഇന്‍ഫാന്‍ട്രി ബറ്റാലിയനും നന്ദി’ – മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചിരുന്നു.

Advertisements
Share news