കെ വി ഗംഗാധരൻ മാസ്റ്ററെ അനുസ്മരിച്ചു

ഉള്ള്യേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് സെക്രട്ടറിയും, ജെ ആർ സി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കെ വി ഗംഗാധരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. മൊടക്കല്ലൂർ എയുപി സ്കൂളിൽ നടന്ന അനുസ്മരണ സദസ്സ് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു

കെ വി ഗംഗാധരൻ മാസ്റ്ററുടെ പേരിൽ ജില്ലാതലത്തിൽ റെഡ് ക്രോസ് അവാർഡ് കൊടുക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഡോ. പി സുരേഷ് അനുസ്മരണ സന്ദേശം നൽകി. ദീപു മൊടക്കല്ലൂർ അനുസ്മരണ ഭാഷണം നടത്തി. ബൈജു കൂമുള്ളി, പിവി ഭാസ്കരൻ, ടി ഇ കൃഷ്ണൻ, എം രാജൻ, ബാലരാമൻ മഠത്തിൽ, ടി എ അശോകൻ, കെ കെ രാജൻ, സലിം പുല്ലടി എന്നിവർ സംസാരിച്ചു. ഷാൻ കട്ടിപ്പാറ സ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.
