KOYILANDY DIARY.COM

The Perfect News Portal

മാലിന്യമുക്തം നവകേരളം-ത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്തലായനി ബ്ലോക്കിൽ തുടക്കമായി

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം-ത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് പന്തലായനി ബ്ലോക്കിൽ തുടക്കമായി. സമ്പൂർണ മാലിന്യമുക്തം സംസ്ഥാനം എന്നലക്ഷ്യം പൂർത്തികരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെയും പങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം-ത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് പന്തലായനി ബ്ലോക്കിൽ തുടക്കമായയത്.
കഴിഞ്ഞ വർഷം ആരംഭിച്ച ക്യാമ്പയനിൻ്റെ തുടർച്ചയായി തദ്ദേശസ്ഥാപനങ്ങളെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൂർണതയിൽ എത്തിക്കുക എന്നതാണ് രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ലക്ഷ്യം. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ബ്ലോക്ക് തല ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, എ എം സുഗതൻ മാസ്റ്റർ അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് റിജേഷ് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു സോമൻ ഇൻ്റെണൽ വിജിലൻസ് ഓഫീസർ രാജേഷ് എ, എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പ്രസാദ് പി ടി വിശദ്ധികരണം നടത്തി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഷാജു ബ്ലോക്ക് ജി ഒ, ശുചിത്വ മിഷൻ ആർ.പി ജിഷ എന്നിവർ ക്ലാസെടുത്തു.
Share news