KOYILANDY DIARY.COM

The Perfect News Portal

എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 മരണം

എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 മരണം. മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. ലക്ഷ്യദൗത്യത്തിനെത്തിയ പ്രദേശവാസികളാണ് മരിച്ചവരിൽ കൂടുതലും. തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തമുണ്ടായത്.

അപകടത്തിൽ 148 പുരുഷന്മാരും 81 സ്ത്രീകളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാ​ഗം ഡയറക്ടർ മാർകോസ് മെലസ് അറിയിച്ചത്.

 

എത്യോപ്യയില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ട്. ജൂലൈയില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ ഉരുൾപൊട്ടൽ എത്യോപ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്.

Advertisements
Share news