KOYILANDY DIARY.COM

The Perfect News Portal

അങ്കോള ദൗത്യം; ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഒരു മണിയോട് കൂടി ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും.

നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്.ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികള്‍ ദില്ലിയില്‍ നിന്നും എത്തിച്ചു. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വെല്ലുവിളിയായി ഷിരൂരില്‍ കനത്ത മഴ തുടരുകയാണ്.

 

ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്‌കരമാകും. കരയ്ക്കും പുഴയിലെ മണ്‍കൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്‌ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ രക്ഷാ ദൗത്യം താത്കാലികമായി നിര്‍ത്തി വെച്ചു.

Advertisements
Share news