കർഷകസംഘം ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക –-ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സി ഭാസ്കരൻ, ട്രഷറർ കെ ഷിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, കെ പി ചന്ദ്രി എന്നിവർ സംസാരിച്ചു.
