ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുളള പൂക്കൾ കുടുംബശ്രീയുടെ വക; മന്ത്രി എം ബി രാജേഷ്

ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എം ബി. രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് വേണ്ട പൂക്കള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയൊരുക്കും.

കേരളത്തില്‍ ആകെ 1250 ഏക്കറില്‍ 3500 ഓളം കുടുബശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് പാടത്തേക്ക് ഇറങ്ങുന്നത്. ഒരു ഏക്കറി ന് 10000 രൂപ സര്‍ക്കാര്‍ നല്‍കും. ചടങ്ങില്‍ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പാറശാല എംഎല്‍എ സി കെ. ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി. സുരേഷ് കുമാര്‍, മറ്റു ജനപ്രതിനിധികളും കുടൂംബശ്രീ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

