കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിന് അമീതാ പ്രദീപ്, ഫഹദ് ഖാൻ, എം വി നീതു, ഹംദി ഇഷ്റ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സിനാൻ ഉമ്മർ നന്ദിയും പറഞ്ഞു.

